കോഴിക്കോട്: ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല നിർവഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുവേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ് ആസ്സയിനാർ എമ്മച്ചൻ കണ്ടി ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ബബിത. ബി, കെ നസീർ, റെനി ആന്റണി, വി.പി ശ്യാമളാദേവി, കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. യു. സോണി, ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം കെ രാജൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. :