കോഴിക്കോട്: കുരുവട്ടൂർ പഞ്ചായത്തിൽ പൂനൂർ പുഴയ്ക്ക് കുറുകെ പൂളക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിന് 30 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു . കുരുവട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് കോർപ്പറേഷനെയും ബന്ധിപ്പിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ്.