img20210214
സി.പി.ഐ കളരിക്കണ്ടിയിൽ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയിൽ നടത്തിയ കപ്പകൃഷി വിളവെടുപ്പാരംഭിച്ചു. മണ്ഡലത്തിൽ മൊത്തം 50 ഏക്കർ സ്ഥലത്താണ് സി.പി.ഐ പ്രവർത്തകർ കപ്പ,പച്ചക്കറികൾ,വാഴ,ചേന,ചേമ്പ്,മഞ്ഞൾ,കാച്ചിൽ, ഇഞ്ചി,പപ്പായ,കച്ചോലം തുടങ്ങിയവ കൃഷി ചെയ്തത്. കപ്പ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ,കാരശ്ശേരി ലോക്കൽ സെക്രട്ടറി കെ.ഷാജികുമാർ, ആനയാംകുന്ന് ബ്രാഞ്ച് സെക്രട്ടറി എം.രവീന്ദ്രൻ, സി.ഉസ്സയിൻ, പി.കെ.രാമൻകുട്ടി എന്നിവർ പങ്കെടുത്തു.