lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ രാമനാട്ടുകര പൊലീസ് എയ്ഡ്‌ പോസ്റ്റ് ക്ലീൻ ചെയ്യുന്നു

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ രാമനാട്ടുകര പൊലീസ് എയ്ഡ്‌ പോസ്റ്റ് ശുചീകരണം ചെയ്തു. യുണിറ്റ് പ്രസിഡന്റ് അലി പി.ബാവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ജനറൽ സെക്രട്ടറി പി.എം അജ്മൽ, സി.ദേവൻ ,പി.ടി ചന്ദ്രൻ ,ടി.മമ്മദ് കോയ ,പി.സി നളിനാക്ഷൻ ,സി.സന്തോഷ് കുമാർ ,അജയ്കുമാർ സി.പി ,പി.സംഷീർ ,പി.പി ബഷീർ ,ഹബീബ് അൽഫ, റഈസ് മാനസ ,നൗഫൽ ഒലിവ് തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണത്തോടനുബന്ധിച്ച് പഴകിയ ഇരിപ്പിടങ്ങൾ മാറ്റി സ്ഥാപിച്ചു.