തിരുവമ്പാടി: പി.എസ്.സി പരീക്ഷ എഴുതി നിയമനം പ്രതിക്ഷിച്ചു കഴിയുന്ന അഭ്യസ്തവിദ്യരായ യുവതിയുവാക്കളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിൽ നിയമനം നടത്തുന്ന ഇടതുസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത് പൊലീസ് മർദ്ദനമേറ്റ അർജുൻ ബോസിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ അർജുൻ ബോസിനെ ഹാരാർപ്പണം നടത്തി. യു.സി.അജ്മ്മൽ,ബോസ് ജേക്കബ്, മുഹമ്മദ് വട്ടപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, അൻവർ തയ്യിൽ, ലിബിൻ അമ്പാട്, വേണു തൊണ്ടിമ്മൽ എന്നിവർ പങ്കെടുത്തു.