പേരാമ്പ്ര: സംസ്ഥാനത്ത് എൻ.സി.പിയിൽ ഉരുണ്ടുകൂടിയ അവസരവാദ രാഷ്ട്രീയ നീക്കത്തെ നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന കമ്മറ്റി ശക്തിയായി അപലപിച്ചു. പാർട്ടി ദേശീയ നേതൃത്വം തക്ക സമയത്ത് ഇടപെട്ട് നടപടികൾ സ്വീകരിച്ചതിനു കിസാൻ സഭ സംസ്ഥാന കമ്മറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് പി.എം ജോസഫ് അറിയിച്ചു. യു.പി.എ രൂപീകരണത്തിനു നേതൃത്വം നൽകിയ ശരത് പവാർ മതേതര ജനാധിപത്യ ശക്തികൾക്ക് എക്കാലത്തും ആവേശം പകരുന്ന നേതൃത്വമാണെന്നും പി.എം ജോസഫ് അഭിപ്രായപ്പെട്ടു.