con

വടകര: പെട്രോളിനും,ഡീസലിനും,വാതക സിലിണ്ടറിനും കുത്തനെ വില കൂട്ടിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം അച്യുതൻ പുതിയേടത്ത്, മണ്ഡലം പ്രസിഡന്റ് പി.എസ്‌ രഞ്ജിത്ത് കുമാർ, സുബിൻ മടപ്പള്ളി, രഞ്ജിത്ത് കണ്ണോത്ത്, നടക്കൽ വിശ്വനാഥൻ, ഷംസുദ്ദീൻ കല്ലിങ്ങൽ, കോറോത് ബാബു, പ്രഭിൻ പാക്കയിൽ, നാസർ മീത്തൽ, ടി.കെ അസീസ്, നിരേഷ് കെ.കെ, ജിജേഷ് പി.കെ എന്നിവർ സംബന്ധിച്ചു.