മുക്കം: മലയോര മേഖലയിലെ കായിക രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ മാമ്പറ്റ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം കായിക മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. സ്റ്റേഡിയത്തിൽ ഫിഫ മാനദണ്ഡങ്ങൾ പ്രകാരമുള്ള സെവൻസ് ഫുട്‌ബോൾ ടർഫ്, 6 ലൈൻ 200 മീ.സിന്തറ്റിക് അത്‌ലറ്റിക്ക് ട്രാക്ക്, സീറ്റിംഗ് ഗ്യാലറി, വോളിബോൾ കോർട്ട്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ഡെ.ചെയർപേഴ്‌സ്ൺ അഡ്വ. ചാന്ദ്‌നി, മധു, വി.കുഞ്ഞൻ, എം.വി രജനി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, അബ്ദുൾ ഗഫൂർ, എ.കെ ഉണ്ണികൃഷ്ണൻ, ടി. ടി സുലൈമാൻ, കെ.മോഹനൻ, ദാവൂദ് മുത്താലം, ടി.കെ സാമി, സുബനീഷ് മണാശ്ശേരി, ഇളമന ഹരിദാസൻ, ടാർസൻ ജോസ്, സ്‌പോർട്‌സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ,, മുക്കം നഗരസഭ സെക്രട്ടറി സുമയ്യ ബീവി തുടങ്ങിയവർ പങ്കെടുത്തു.