img20210216
ശമ്പള പരിഷകരണത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ മുക്കത്തു നടത്തിയ പ്രകടനം

മുക്കം: ശമ്പള പരിഷ്കരണത്തിൽ അവഗണന ആരോപിച്ച് മുക്കം സി.എച്ച്.സി.ബ്ലോക്കിലെ ഫീൽഡ് ജീവനക്കാർ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി. പൊതുജനാരോഗ്യപ്രവർത്തക - ഏകോപനസമിതി കോ-ഓർഡിനേറ്റർ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് നഴ്സ് ഇ.എം.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത്‌ നഴ്സ് എന്നീ വിഭാഗങ്ങളെ 11-ാം ശമ്പളക്കമ്മീഷൻ താഴ്ന്ന ശമ്പള സ്കെയിൽ നൽകി അപമാനിക്കുകയാണ് ചെയ്തതെന്നാണ് ഇവരുടെ ആക്ഷേപം.എച്ച്.ഐ.ജോൺസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. എസ്.റോഷൻ ലാൽ, കെ.എം.ശ്രീജിത്ത്, പി.അബ്ദുറഹിമാൻ, എം.എം.കിഷോർകുമാർ, ഇ.എൻ.ശ്രീരേഖ, എൻ.വി.ഷില്ലി, പി.പി.മുഹമ്മദ് ഷമീർ, പി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.