കോഴിക്കോട്: സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ അക്കൗണ്ടിൽ തുക എത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. 645 ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു , കൊവിഡ് ഡ്യൂട്ടികള്‍ എന്നിവിടങ്ങളിൽ മാത്രമാണ് ഡോക്ടർമാരെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മുടങ്ങിയവയില്‍ ഏറെയും. സര്‍ജറി, ഓര്‍ത്തോ, കണ്ണ്‌രോഗ വിഭാഗം, ഇ. എന്‍.ടി വിഭാഗങ്ങളില്‍ ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്നു. സമരം ചെയ്ത ഡോക്ടര്‍മാര്‍ മെഡി.കോളേജ് കാമ്പസില്‍ പ്രകടനം നടത്തി.