ഫറോക്ക്: ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ 10-ാമത് ശാഖ കല്ലമ്പാറയിൽ എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വി കെ.സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഒ.ഭക്തവത്സലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കർ ഉദ്ഘാടനം ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുറസാക്കും ആദ്യ നിക്ഷേപ സ്വീകരണം സഹകരണ സംഘം ജോ: രജിസ്ട്രാർ ടി.മുഹമ്മദ് ആഷറഫും ആദ്യ ലോൺ വിതരണം അസി. രജിസ്ട്രാർ എ.കെ അഗസ്റ്റിയും ഭവനവായ്പാ പദ്ധതി ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ പൊതുമരാമത്ത് സമിതി ചെയർമാൻ പി.സി രാജനും നിർവഹിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ് എ.ബാലകൃഷ്ണൻ, കൗൺസിലർമാരായ എം.രാധാകൃഷ്ണൻ, കെ.കമറു ലൈല, പി.കെ അബ്ദുൽ സലാം, കെ.ടി.എ മജീദ്, യൂണിറ്റ് ഇൻസ്പെക്ടർ കെ.സബീഷ് കുമാർ, അർബൻ ബാങ്ക് പ്രസിഡന്റ് കെ.കെ ആലിക്കുട്ടി, പി.മുരളീധരൻ, എം.ഗോപാലകൃഷ്ണൻ, സി.എച്ച് സെയ്തലവി, എം.കെ അബുബക്കർ, പ്രകാശ് കറുത്തേടത്ത്, പി.മോഹനൻ, എം.എം മുസ്തഫ, ബഷീർ പാണ്ടികശാല, ടി.രാധാഗോപി, എം.മമ്മുണ്ണി, ടി.മരയ്ക്കാർ, പി.പുഷ്പലത, ഡയറക്ടർമാരായ കാട്ടീരി ബാബു രാജൻ, എ.സി.സി സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് ടി.കെ സേതുമാധവൻ സ്വാഗതവും എം.ഉമ്മർകോയ നന്ദിയും പറഞ്ഞു.