sivambika
ആർ.എസ്. ശിവാംബിക

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയം പ്രോഗ്രാം വിഭാഗം മേധാവിയായിരുന്ന ആർ.എസ്.ശിവാംബിക (64) നിര്യാതയായി. കണ്ണൂർ നിലയത്തിലുൾപ്പെടെ ദീർഘകാലം കുടുബക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിച്ചു. ഗവ. മടപ്പള്ളി കോളേജ് മുൻ പ്രിൻസിപ്പൽ പി.ആർ. ഗോപാലകൃഷ്ണനാണ് ഭർത്താവ്. മക്കൾ: അമൃത ഗോപാൽ (എൻഫോഴ്സ്‌മെന്റ് ഓഫീസർ, ഇ.പി. എഫ്, മുംബൈ), അഷിത ഗോപാൽ. മരുമകൻ: അജിത്ത് വിജയൻ (സോഫ്റ്റ്‌വെയർ എൻജിനിയർ, ബംഗളൂരു ) സംസ്‌കാരം ഇന്ന് രാവിലെ 9ന് മാവൂർ റോഡ് ശ്മശാനത്തിൽ.