photo

ബാലുശേരി: ബാലുശ്ശേരി ഡോ. ബി.ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംഘട്ട നിർമാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. ടി ജലീൽ അദ്ധ്യക്ഷത വഹിച്ചു. 11.10 കോടി രൂപ ചെലവിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് അക്കാദമിക് ബ്ളോക്ക്, ലേഡീസ് ഹോസ്റ്റൽ, കാന്റീൻ , സെമിനാർ ഹാൾ, ടെന്നിസ് കോർട്ട് എന്നിവയാണ് പണിയുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സി.ജെ ജോർജ്, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. എം കുട്ടികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ലീബ , വാർഡ് മെമ്പർ റംല വെട്ടത്ത്, ഇസ്മയിൽ രാരോത്ത് , ഇസ്മയിൽ കുറുമ്പൊയിൽ, ആർ. കബീർ, ദിനേശൻ പനങ്ങാട് , പി. കെ നാസർ , ബാബുരാജ് അമ്പാടി എന്നിവർ സംസാരിച്ചു. ഡോ.എം. സുകുമാരൻ സ്വാഗതവും വിദ്യാർഥി പ്രതിനിധി ദൃശ്യ സുരേഷ് നന്ദിയും പറഞ്ഞു.