കോഴിക്കോട് : കോർപ്പറേഷന്റെ 2021- 22 വർഷത്തെ ബഡ്ജറ്റ് ഇന്ന് ധനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് അവതരിപ്പിക്കും. 66,09,22,129 രൂപയുടെ നീക്കിയിരിപ്പുള്ള പുതുക്കിയ ബഡ്ജറ്റും 54,96,67,344 രൂപ നീക്കിയിരിപ്പുള്ള 202122 വർഷത്തെ മതിപ്പ് ബഡ്ജറ്റുമാണ് രാവിലെ 10ന് നഗരസഭ കൗൺസിൽ ഹാളിൽ അവതരിപ്പിക്കുക.