lockel
പടം: രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുന്നതിന്റെ മുന്നോടിയായി നടന്ന സൗഹൃദ സംഗമം ​

രാമനാട്ടുകര: കഴിഞ്ഞ 9 മാസമായി നാഥനില്ലാത്ത അവസ്ഥയിലായ രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ എസ്.ഐ സ്ഥാനമേറ്റെടുത്തു . കൊവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ കൃത്യമായ ഇടപെടൽ ഇല്ലാതിരുന്ന രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിലാണ് പഴയ എസ്.ഐ സി.കെ അരവിന്ദനെ വീണ്ടും നിയമിച്ചത്. ഇദ്ദേഹം കൺട്രോൾ റൂമിൽ നിന്നാണ് രാമനാട്ടുകരയിൽ നിയമിതനായത്. കഴിഞ്ഞ മാസങ്ങളിൽ ട്രാഫിക് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു രാമനാട്ടുകര അങ്ങാടി. പൊലീസിന്റെ ഇടപെടൽ ഇല്ലാതിരുന്നതിനാൽ അങ്ങാടിയിൽ രൂക്ഷമായ ഗതാഗത തടസം പതിവാണ്. പ്രവർത്തനം ഇല്ലാതിരുന്ന രാമനാട്ടുകര പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭച്ചതിന്റെ സൗഹൃദ സംഗമം കൗൺസിലർ ജയ്സൽ ഉദ്ഘാടനം ചെയ്തു. ​ ഫറോക്ക് സി.ഐ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എയ്ഡ് പോസ്റ്റ് എസ്.ഐ സി.കെ അരവിന്ദൻ, റഡ്ക്യൂസ് വാളന്റിയേഴ്സ്, ട്രേഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.