
കുറ്റ്യാടി: നർമ്മത്തിൽ പൊതിഞ്ഞ കഥകൾ മലയാളിക്ക് സമ്മാനിച്ച പ്രിയ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് അഞ്ചു വർഷം. ദേശത്തിന്റെ കഥ പറഞ്ഞ അക്ബർ മാഷ് വടക്കൻ മലബാറിന്റെ തനതു ഭാഷാ പ്രയോഗം രചനയിലുടനീളം കാത്തുസൂക്ഷിച്ച മനുഷ്യസ്നേഹിയായിരുന്നു. മാഷിന്റെ ഓർമ്മപുതുക്കൽ നാളിൽ കുറ്റ്യാടി എം. എൽ.എ പാറക്കൽ അബ്ദുളള വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഇന്നലെകൾ ഓർത്തെടുത്തു.
സാമൂഹ്യ പ്രവർത്തകരായ സി.കെ അബു, അഖിലേന്ദ്രൻ നരിപ്പറ്റ, പി.എം അശ്റഫ് , ഷാജഹാൻ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.