
നാദാപുരം: നാദാപുരം പ്രസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.വി മമ്മു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. സി രാഗേഷ് സ്വാഗതവും പടയൻ അഷ്റഫ് നന്ദിയും പറഞ്ഞു.