
കോഴിക്കോട്: നല്ലളം എ.യു.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപികയും ചലച്ചിത്ര സംവിധായകൻ രഞ്ജൻ പ്രമോദിന്റെ ഭാര്യാമാതാവുമായ സി. വി. കൊച്ചുസാറ (88) നിര്യാതയായി. മീഞ്ചന്ത നായർമഠം റോഡിൽ ഇളയ മകൾ ജെസ്സിയുടെ (അദ്ധ്യാപിക, നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, തിരുന്നാവായ) വസതിയിലായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ റിട്ട. സുബേദാർ ടി.പി പൗലോസ്. മറ്റു മക്കൾ: റെജി ടി. പോൾ, സജി ടി. പോൾ.
മറ്റു മരുമക്കൾ: പ്രീതി, സീമ.
സംസ്കാരം വെസ്റ്റ് ഹിൽ പെന്തകോസ്ത് സെമിത്തോരിയിൽ നടന്നു.