1
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവീസ് സ്‌കീം, മുക്കം ജനമൈത്രി പൊലീസ് സ്റ്റേഷനും സംയുക്തമായി റോഡ് സുരക്ഷാ ബോധവത്ക്കരണത്തിൽ

താമരശ്ശേരി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവീസ് സ്‌കീം, മുക്കം ജനമൈത്രി പൊലീസ് സ്റ്റേഷനും സംയുക്തമായി റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയും, റോഡ് സുരക്ഷാ നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മുക്കം സബ് ഇൻസെപക്ടർ പി.അസൈൻ, സിവിൽ പൊലീസ് ഓഫീസർ ഷോബിൻ എന്നിവർ നേതൃത്വം നൽകി. അൽ ഇർഷാദ് എഡ്യൂകേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, പ്രിൻസിപ്പാൾ വി.സെലിന, റഫീഖ് സഖാഫി, എ.പി ശരീഫ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഉമ്മു സൽമ, ഫിദ ഫാത്തിമ, ബീനാ ജോസ്, മുഹസിന, ഇഷാ എച്ച്. ആയിഷ, അമാന, ഫാരിഷ എന്നിവർ പങ്കെടുത്തു. ഫ്ളാഷ് മോബ്, ബോധവത്ക്കരണ ക്ലാസ് എന്നിവ നടത്തി.