കോഴിക്കോട് : രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിലൂന്നി ബഡ്‌ജറ്റ് ചർച്ച. യു.ഡി.എഫും ബി.ജെ.പിയും ബഡ്ജറ്റിനെ എതിർത്തു. നഗരത്തിലുള്ളവർക്കും നഗരത്തിലെത്തുന്നവർക്കും ഏറെ ഗുണകരമായ പദ്ധതികളാണ് ബഡ്ജറ്രിലുള്ളതെന്നും സർവതല സ്പർശിയായ ബ‌ഡ്ജറ്രാണെന്നും ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു. നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ ഉൾപ്പെടുത്തിയ സ്വപ്ന ബഡ്ജറ്രാണെന്നും സുതാര്യത ഇല്ലെന്നും യു.ഡി.എഫ് ആരോപിച്ചു. പ്രഖ്യാപനവും പ്രസംഗവും മാത്രാണിതെന്ന് ബി.ജെ.പിയും നിലപാടെടുത്തു. ഭരണപക്ഷ പ്രതിപക്ഷ കക്ഷിനേതാക്കൾ ഇന്ന് നടക്കുന്ന ചർച്ചയിൽ സംസാരിക്കും. സി.പി.എമ്മിലെ എം.പി സുരേഷാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ഭരണപക്ഷ പ്രതിനിധികളായ വാടിയിൽ നവാസ്, എൻ. ജയഷീല, വി. പ്രസന്ന, എം.കെ. മഹേഷ്, എം.എൻ. പ്രവീൺ, ഇ.എം. സോമൻ, സ്മിത വള്ളിശേരി, കെ. ഈസ അഹമ്മദ്, സുജാത കൂടത്തിങ്കൽ, അഡ്വ. സി.എം. ജംഷീർ, ഫെനിഷ സന്തോഷ്, കെ.ടി. സുഷാജ്, തോട്ടുങ്കൽ രജനി, ടി. മൈമൂനത്ത് , എം.ബിജുലാൽ, പണ്ടാരത്തിൽ പ്രസീന, ടി.കെ. ചന്ദ്രൻ എന്നിവരും യു.ഡി.എഫിൽ നിന്ന് എസ്.കെ. അബൂബക്കർ, കവിത അരുൺ, അൽഫോൺസ മാത്യു, പി.എൻ. അജിത, മനോഹരൻ മാങ്ങാറിയിൽ, അജീബ ബീവി, ഓമന മധു, ആയിഷാബി പാണ്ടികശാല എന്നിവരും ബി.ജെ.പിയിൽ നിന്ന് സി.എസ് സത്യഭാമ, അനുരാധ തായാട്ട്, സരിത പറയേരി, രമ്യസന്തോഷ് എന്നിവരും സംസാരിച്ചു.