കോഴിക്കോട്: 'ഞാനാരു കലാകാരനാണ്. മറ്റൊരു കലാകാരനെ കുറ്റം പറയാൻ ഞാനില്ല. കലാകാരന്മാർക്ക് പരസ്പര ബഹുമാനമുണ്ടാവണം" - വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുൺ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ പരാമർശത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷാജിയെ ആറു തവണ താൻ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓർമ്മപ്പിശക് കൊണ്ടാവാം ഇങ്ങനെയൊരു വിവാദമുണ്ടായതെന്നുമാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ നേരത്തെ പറഞ്ഞത്.

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കലാകാരന്മാരോട് വിവേചനമുണ്ടാവാൻ പാടില്ല.

ചലച്ചിത്ര വികസന കോർപറേഷന്റെ തീയേറ്ററുകളിൽ പോലും സമാന്തര സിനിമകൾക്ക് പരിഗണന ലഭിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് ആ സിനിമകളുടെ പ്രേക്ഷകർ എവിടെപ്പോയെന്ന് മാദ്ധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നായിരുന്നു ഷാജിയുടെ മറുപടി.