*ജില്ലയില്‍ വളയം പഞ്ചായത്ത് ഒന്നാമത്

കോഴിക്കോട്: 2019-20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. ജില്ലാതലത്തില്‍ വളയം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പെരുമണ്ണ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും സ്വന്തമാക്കി. മികച്ച തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മഹാത്മ പുരസ്‌കാരത്തിന് ചെറുവണ്ണൂര്‍, കാരശ്ശേരി, മരുതോങ്കര ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലാതലത്തില്‍ ഈ മൂന്ന് പഞ്ചായത്തുകളും ഒന്നാം സ്ഥാനം നേടി.