lockel
പടം:​വാഴയൂർ ​ അഴിഞ്ഞിലത്ത് പ്രവർത്തിക്കുന്ന കോറിഗേറ്റഡ് കാർട്ടൺ ബോക്സ്​ കമ്പനിയിൽ ഉണ്ടായ തീപിടുത്തം ​ മീഞ്ചന്ത അഗ്നിരക്ഷാസേന ​ അണക്കുന്നു

​രാമനാട്ടുകര: ​വാഴയൂർ ​ അഴിഞ്ഞിലത്ത് പ്രവർത്തിക്കുന്ന കോറിഗേറ്റഡ് കാർട്ടൺ ബോക്സ് നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. ​ഇന്നലെ പുല‌ർച്ചേ 5.30നാണ് തീപിടുത്തമുണ്ടായത്​.​ നാലു ടൺ പേപ്പറുകളും, നിർമ്മാണം പൂർത്തിയായ പേപ്പർ ബോക്സുകളും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇൻവെർട്ടറിൽ നിന്ന് തീ പടർന്നതാണ് കാരണം. മീഞ്ചന്ത അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ ​ വി.കെ ബിജു, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.നാരായണൻ നമ്പൂതിരി, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സി.മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റുകൾ രണ്ടുമണിക്കൂറോളം​ പ്രവർത്തിച്ചാണ് തീ അണച്ചത്. സിവിൽ ഡിഫൻസ് വളന്റിയർമാരായ ​ ശരത്ത് കള്ളിക്കൂടം, അനസ് തിരുത്തിയാട് എന്നിവരും പങ്കാളികളായി.