ldf
സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റിഎ.​വി​ജ​യ​രാ​ഘ​വ​ൻ​ ​ന​യി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് ​വി​ക​സ​ന​ ​മു​ന്നേ​റ്റ​ ​ജാ​ഥ​യെ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​അ​തി​ർ​ത്തി​യാ​യ​ ​അ​ടി​വാ​ര​ത്ത് ​സ്വീ​ക​രി​ച്ച് ​ആ​ന​യി​ച്ച​പ്പോൾ

മുക്കം: എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട്ട് ഉജ്ജ്വല വരവേൽപ്പ്. എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ നയിക്കുന്ന ജാഥ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്ത് എത്തിയപ്പോഴേക്കും ആവേശത്തിന്റെ അലകടലുയർന്നു. ഇടതുമുന്നണിയിലെ ഒരു കക്ഷിയും യു.ഡി.എഫിൽ ചേരാൻ പോകുന്നില്ലെന്ന് മുക്കത്തെ സ്വീകരണ കേന്ദ്രത്തിൽ എ. വിജയരാഘവൻ പറഞ്ഞു. ചെന്നിത്തല സിനിമ താരങ്ങളെയും സീരിയൽ താരങ്ങളെയും കൂട്ടുപിടിച്ച് കോമഡി ഷോ നടത്തുകയാണ്. യു.ഡി.എഫിൽ നിന്ന് എൽ.ജെ.ഡി പോന്നപ്പോൾ തന്നെ അതിന്റെ ഒരു ചിറകരിഞ്ഞ അവസ്ഥയിലായി. കേരള കോൺഗ്രസ് (എം) കൂടി മുന്നണി വിട്ടതോടെ രണ്ടു ചിറകും നഷ്ടമായി. സ്വന്തം എം.എൽ.എമാരെ പോലും സംരക്ഷിക്കാൻ കഴിയാത്ത കോൺഗ്രസ് എങ്ങനെയാണ് ബി.ജെ.പിക്ക് ബദൽ ആവുകയെന്നും അദ്ദേഹം ചോദിച്ചു. നിപ്പയും കൊവിഡും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായപ്പോൾ ധീരമായി നേരിടുകയും ജനങ്ങൾക്ക് പൂർണ സംരക്ഷണം നൽകുകയും ചെയ്ത സർക്കാരിനെ അട്ടിമറിക്കാൻ കൊണ്ടു പിടിച്ച ശ്രമം നടന്നുവരികയാണ്. ദിവസേന ഇന്ധന വില വർദ്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രൂക്ഷമായ വിലക്കയറ്റംമൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അവരുടെ കീശയിൽ കൈയിട്ടുവാരി കോർപ്പറേറ്റുകളെ സഹായിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. 100 കോടി കർഷകരെ മണ്ണിൽ നിന്ന് പറിച്ചെടുത്ത് തെരുവിലെറിഞ്ഞു കഴിഞ്ഞു. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാണ് മോദി ശ്രമിക്കുന്നത്. അധികാരമുപയോഗിച്ച് ബി.ജെ.പി സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയ നയമാണ് നടപ്പാക്കുന്നത്. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആർജ്ജവത്തോടെ പറഞ്ഞ ഇന്ത്യയിലെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭൂരിപക്ഷ വർഗീയതയ്ക്ക് ന്യൂനപക്ഷ വർഗീയത പരിഹാരമല്ലെന്നും വിജയരാഘവൻ പറഞ്ഞു. സ്വാഗതസംഘം ചെയർമാനും സി.പി.ഐ നേതാവുമായ പി.കെ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജന. കൺവീനറും സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ ടി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ കെ.പി രാജേന്ദ്രൻ, പി.സതീദേവി, പി. ടി ജോസഫ്, കെ.ലോഹ്യ, പി.കെ രാജൻ, കെ.പി മോഹനൻ, കാസിം ഇരിക്കൂർ , എ.ജോസഫ്, ബിനോയ് ജോസഫ് എന്നിവരും പ്രസംഗിച്ചു.