police

കുറ്റ്യാടി: കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സി.പി.എം നെട്ടൂർ വെസ്റ്ര് ബ്രാഞ്ച് സെക്രട്ടറി അശോകനെ, കസ്റ്റഡിയിലെടുക്കാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച്

മോചിപ്പിച്ച സംഭവത്തിൽ ഒൻപത് പ്രതികൾ അറസ്റ്റിലായി.

സി.പി.എം പ്രവർത്തകരായ പ്രതികൾ ഇന്നലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഒന്നാം പ്രതി ആമ്പാത്ത് മീത്തൽ അശോകൻ (48), മൊട്ടേമ്മൽ ഷോജിൻ (21), കുഞ്ഞിതയ്യുള്ളതിൽ

സുമേഷ് (31), മൊട്ടംതറ ബബിൻ (23), തൂവേമ്മൽ ലിജിലേഷ് (28), കായലോട്ടുമ്മൽ രാഹുൽ (31), കുഞ്ഞിതയ്യുള്ള പറമ്പിൽ വിഷ്ണു (24), ആമ്പാത്ത് മീത്തൽ നിപേഷ് (28), ലിനീഷ് ഏരത്ത് (28) എന്നിവരെയാണ് അഡീഷണൽ എസ്.ഐ വേണുഗോപാൽ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

2016 മേയ് 21ന് ബി.ജെപി പ്രവർത്തനെ ബോംബെറിഞ്ഞ് പരിക്കേല്പിച്ച കേസിലാണ് കോടതി അശോകനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അക്രമത്തിൽ കുറ്റ്യാടി എസ്.ഐ വി.കെ.അനീഷ് ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു.