
കോഴിക്കോട്: മെട്രോമാൻ ഇ.ശ്രീധരൻ ബി.ജെ.പി യിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേനത്തിൽ പറഞ്ഞു. വിജയയാത്രയോടനുബന്ധിച്ചുള്ള ചടങ്ങിൽ ശ്രീധരൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. ബി.ജെ.പിയ്ക്ക് അനുകൂലമായി കേരള രാഷ്ട്രീയം മാറുന്നതിന്റെ പ്രതിഫലനമാണ് പ്രമുഖർ പാർട്ടിയിൽ ചേരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലെത്തും. ഇവരിൽ പലരും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുമാവും.
എല്ലാ വികസന പ്രവർത്തനങ്ങളെയും തുരങ്കം വെക്കുന്ന നിലപാടാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും. നേരത്തെ, അതിനെതിരെ നിലപാട് എടുത്തപ്പോൾ ഉമ്മൻചാണ്ടി ശ്രീധരനെ ദ്രോഹിക്കാൻ ശ്രമിച്ചു. സമാന നിലപാടായിരുന്നു പിണറായി വിജയന്റേതും.