കുറ്റ്യാടി: കാർഷിക, ഭവന നിർമ്മാണത്തിന്നും ദാരിദ്ര്യ നിർമാർജ്ജനത്തിനും ഊന്നൽ നൽകി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 25, 55,39784 കോടി രൂപ വരവും 25,16,21 200 കോടി ചിലവും, പ്രതിക്ഷിക്കുന്ന ബഡ്ജറ്റിൽ
39 ലക്ഷം രൂപയാണ് മിച്ചം കണക്കാക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്ന് 11 കോടി രൂപയും ഭവന നിർമ്മാണത്തിന്ന് 35,11000 രൂപ, കാർഷിക മേഖലയ്ക്ക് 28, 35000 രൂപ, പൊതുമരാമത്ത് മേഖലയ്ക്ക് 3,78,90,000 രൂപ, മാലിന്യ സംസ്‌കരണത്തിന്ന് 29,46,000 രൂപ, അങ്കണവാടി പോഷകാഹാര വിതരണത്തിന്ന് 24 കോടി രൂപയുമാണ്
നീക്കിവച്ചത്. ഭരണ സമിതി യോഗത്തിൽ പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ഷബിന പി.കെ, ഏ.സി മജീദ്, രജിത രാജേഷ്, സുമിത്ര സി.കെ, ഗീത എ.ടി, ടി.കെ കുട്വാലി എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു. ബഡ്ജറ്റ് ഐക്യകണ്ഡേന അംഗീകരിക്കുകയായിരുന്നു.