കോഴിക്കോട്: ആയുർവേദ ചികിത്സയിൽ ഒരു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ചാത്തമംഗലം എൻ.ഐ.ടി കാംപസിന് സമീപത്തെ എധിനി ആയുർവേദ ഹോസ്പിറ്റലിൽ പ്രസവാനന്തര പരിചരണവും. സ്ത്രീരോഗ- പ്രസൂതിതന്ത്ര സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പ്രസവാനന്തര ശുശ്രൂഷ നൽകുന്നത്. ശാസ്ത്രീയമായ ആയുർവേദ രീതികളോടൊപ്പം ഫിസിയോതെറാപ്പി , യോഗ എന്നിവ കൂടി സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് പ്രധാനമായും സ്വീകരിച്ചുവരുന്നത്. Back Muscle Strengthening Exercises , Pelvic Floor Strengthening Exercises , Exercise to improve abdominal muscle tonicity എന്നിവ ലഭിക്കും. പ്രസവാനന്തരം കാണപ്പെടുന്ന വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾക്ക് പ്രാണായാമം എന്നിവയോടൊപ്പം വിദഗ്ധ സൈക്കോ തെറാപ്പിസ്റ്റിന്റെ നിർദ്ദേശങ്ങളും കൗൺസിലിംഗും എധിനിയിൽ ലഭ്യമാണ് .
നവജാത ശിശുക്കൾക്ക് ഓയിൽ മസാജ്, Special bath എന്നിവയും ശിശുരോഗ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകും. ഹോസ്പിറ്റലിലെ വുമൺ ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ വിംഗിന്റെ നേതൃത്വത്തിൽ ആശുപത്രിയുടെ 15 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വീടുകളിൽ പ്രസവാനന്തര ശുശ്രൂഷയും ഇനി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2287089. 0091 7593800071. 0091 759300072. വെബ്സൈറ്റ് www.edhiniayurveda.com.