ഫറോക്ക്:കോഴിക്കോട് സിറ്റി ​പൊ​ലീസിനു കീഴിൽ ഫറോക്ക് സബ് ഡിവിഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു .ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു . വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് ചീഫ് ഡി​ .ഐ​ ​.ജി എ​ ​.വി ജോർജ് അദ്ധ്യക്ഷനായി. ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ.സി അബ്ദുൽ റസാ​ഖ് ​, സമിതി അദ്ധ്യക്ഷരായ ഇ.കെ താഹിറ, എം സമീഷ് എന്നിവർ സംസാരിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ​.​കൃഷ്ണൻ സ്വാഗതവും എ എം സിദ്ധീഖ് നന്ദിയും പറഞ്ഞു.