kunnamangalam-news
ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഏരിമല പാറക്കണ്ടി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല പാറക്കണ്ടി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 7,8 വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.ചാത്തമംഗലം ഗ്രാമപഞ്ചയാത്ത് പ്രസിഡ് ഓളിക്കൽ ഗഫൂ‌ർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രസീന പറക്കപ്പോയിൽ, എ.ഷിജിലാൽ, കെ.സി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.