കോഴിക്കോട്: കോഴിക്കോട് രൂപതയിലെ ഫാദർ എം.എച്ച്.ആന്റണി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മേരിക്കുന്നു ഹോളി റെഡീമർ ദേവാലയ സെമിത്തേരിയിൽ.
വയനാട് പള്ളിക്കുന്ന് മുളരമ്പത്ത് ജെ. വി. ഹെൻറി - രത്ന മേരി ദമ്പതികളുടെ മകനാണ്. കണ്ണൂർ ബർണശ്ശേരി, കുറ്റൂർ, കൊട്ടുകപ്പാറ, പാറക്കപ്പാറ, കീഴ്പ്പള്ളി എന്നീ ഇടവകകളിലും കോഴിക്കോട് രൂപതയിലെ മാനന്തവാടി അമലോത്ഭവ മാത, മേപ്പാടി സെന്റ് ജോസഫ്, പള്ളിക്കുന്ന് ലൂർദ് മാത, കാപ്പൻകൊല്ലി സെന്റ് സെബാസ്റ്റ്യൻസ്, മാഹി സെന്റ് തെരേസ, കോഴിക്കോട് ദേവമാത കത്തീഡ്രൽ എന്നീ ദേവാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതമംഗലം എസ്റ്റേറ്റ് മാനേജരായും പ്രവർത്തിച്ചിരുന്നു.
സഹോദരങ്ങൾ: പരേതരായ എം. എച്ച്. ക്രിസ്റ്റീന, സി. റെജീന, എം. എച്ച്. ജോയ്.