
വടകര: നവ കേരളത്തിനായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് തിരുവള്ളൂരിൽ സ്വീകരണം നൽകി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനെ എൽ.ഡി.എഫ് നേതാക്കളായ പി.മോഹനൻ, കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.കെ ലതിക, കെ.കെ ദിനേശൻ, പി.സുരേഷ്ബാബു, കെ.എം ബാബു, വടയക്കണ്ടി നാരായണൻ, സി.എച്ച് ഹമീദ്, തായന ശശി, വള്ളിൽ ശ്രീജിത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.300 രൂപയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് 800 രൂപയാക്കിയതാണ് നരേന്ദ്ര മോദി വീട്ടമ്മമാർക്ക് നൽകിയ സമ്മാനമെന്ന് വിജയരാഘവൻ പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ കൂടെയുള്ളത് ഇബ്രാഹിംകുഞ്ഞുമാരാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി രാജേന്ദ്രൻ, പി.കെ രാജൻ, കെ.കെ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.