കോഴിക്കോട്: കരുത്തുറ്റ കുടുംബം കരുത്തുറ്റ സമൂഹം വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിൻ 21 ന് കേരളത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂറോപ്യൻ മുസ്ലിം തവാസുൽ സെന്റർ ഫോർ പബ്ലിഷിങ് റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടർ ഡോ. സബ്രീന ലേ പ്രഖ്യാപന സമ്മേളനം ഓൺലെെനായി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി ജമീല, പി. റുക്സാന , സഫിയ അലി, സുഹാന അബ്ദുൽ ലത്തീഫ്, ആഷിഖാ ഷിറിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.