കോഴിക്കോട് : പൂളക്കോട് ഗവ. എൽ.പി സ്‌കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചെലവിലാണ് രണ്ട് നിലകളുള്ള കെട്ടിടം നിർമ്മിച്ചത്. സർക്കാരിന്റെ നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ, അഡ്വ. വി.പി.എ സിദ്ധിഖ്, പി. ജയപ്രകാശ്, ദിവ്യ മനോജ്, കെ ജയദാസൻ, എ.ഇ.ഒ കെ.ജെ പോൾ, എസ് മൻസൂർ, കെ.സജീവൻ, പി.അബ്ദുറഹിമാൻ, കെ ബൈജു, എം.പി ശ്രീധരൻ, എൻ മാധവി,പി.ടി.എ പ്രസിഡന്റ് പി.എം അബ്ദു റഹിമാൻ, പ്രധാനാദ്ധ്യാപിക എം.സി സുമതി എന്നിവർ പ്രസംഗിച്ചു.