കോഴിക്കോട് : ഉള്ളൂർക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ മുഖ്യാത്ഥിയാവും.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് അകലാപ്പുഴയ്ക്കു കുറുകെ 16.25 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.