മാവൂർ/ ഫറോക്ക് : സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് മാവൂരിലും ഫറോക്കിലും ആവേശകരമായ സ്വീകരണം. തൊണ്ടയാട് ബൈപ്പാസ് വഴിയെത്തിയ ജാഥയെ രാമനാട്ടുകരയിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ഫറോക്ക് പേട്ട മൈതാനിയിലേക്ക് സ്വീകരിച്ചത്. ഫറോക്ക് ചുങ്കത്തുനിന്ന് ജാഥ ക്യാപ്റ്റനെ തുറന്ന വാഹനത്തിൽ സ്വീകരണ കേന്ദ്രത്തിലേക്ക് എതിരേറ്റു . ബേപ്പൂർ മണ്ഡലത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ഇടതു പ്രവർത്തകരെക്കൊണ്ട് പേട്ട മൈതാനം നിറഞ്ഞു കവിഞ്ഞു. നൂറുകണക്കിന് വനിതകൾ ജാഥയെ സ്വീകരിക്കാനെത്തി. സ്വീകരണ സമ്മേളനത്തിൽ ജാഥാ ലീഡർ എ.വിജയരാഘവൻ, ജാഥാംഗങ്ങളായ ബാബു ഗോപിനാഥ്, എ.ജെ ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു. വി കെ സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജാഥാംഗങ്ങളായ കെ.പി രാജേന്ദ്രൻ, അഡ്വ.പി.സതീദേവി, പി.ടി ജോസ്, കെ.ലോഹ്യ, പി.കെ രാജൻ, കെ.പി മോഹനൻ, ജോസ് ചെമ്പേരി, ബിനോയി ജോസഫ്, എ.ജെ ജോസ് , പി മോഹനൻ,ടി വി ബാലൻ , മുക്കം മുഹമ്മദ്, മനയത്ത് ചന്ദ്രൻ, അഡ്വ. എ മുഹമ്മദ് റിയാസ്, ,സത്യൻ മൊകേരി, പി സുരേഷ് ബാബു, എ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ മാവൂരിൽ നൽകിയ സ്വീകരണത്തിൽ
പി.ടി.എ റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.കെ രാജൻ, ബിനോയ് ജോസഫ്, കെ.ലോഹ്യ, പി.കെ പ്രേംനാഥ്, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.