1

കുറ്റ്യാടി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയ യാത്രയുടെ പ്രചരണാർത്ഥം ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ വിളംബര ജാഥ നടത്തി. ബി.ജെ.പി.സംസ്ഥാന സമിതി അംഗങ്ങളായ രാമദാസ് മണലേരി, പി.കെ രാജൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.എം രാധാകൃഷ്ണൻ ,പി.മധു പ്രസാദ്, മണ്ഡലം പ്രസിഡന്റുമാരായ രജീഷ് എൻ.കെ, രഞ്ജിത്ത് കെ.കെ, ജനറൽ സെക്രട്ടറിമാരായ ഒ.പി മഹേഷ്, ടി.വി ഭരതൻ, രാജഗോപൻ പുറമേരി, യുവമോർച്ച ജില്ല ട്രഷറർ വിപിൻ ചന്ദ്രൻ.സി.പി, മണ്ഡലം പ്രസിഡന്റ് വിനീത് നിട്ടൂർ, പ്രഭിഷ് പോന്നങ്കൈ, എ.വി.സുരേന്ദ്രൻ,മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ബീന എലിക്കോട്, ജില്ല കമ്മിറ്റി അംഗം പി.പി ഇന്ദിര, ശ്രീജിത കെ.സി,കെ ലീല, പ്രിയ സി.കെ എന്നിവർ നേതൃത്വം നൽകി.