
പുറമേരി: 2021-22 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. 3 കോടി 96 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരമായി. ഉദ്പാദന മേഖലക്ക് 40 ലക്ഷം രൂപയും, വനിതാ വികസനം 15 ലക്ഷം രൂപ, കുട്ടികൾ ഭിന്നശേഷി, വയോജനങ്ങൾ എന്നിവരുടെ വികസനത്തിന് 15 ലക്ഷം രൂപയും, പശ്ചാത്തല മേഖലക്ക് ഫിനാൻസ് കമ്മീഷൻ ഫണ്ടൊഴികെ 40 ലക്ഷം രൂപയും, റോഡ് വികസനത്തിനായി 82 ലക്ഷം രൂപയും, പാർപ്പിടമേഖലക്ക് 36 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി അദ്ധ്യക്ഷയായി. കെ.എം വിജിഷ കരട് പദ്ധതി അവതരണം നടത്തി. സി.എം വിജയൻ, ബിന്ദു പുതിയോട്ടിൽ, എം.എം ഗീത, ബീന കല്ലിൽ, കെ.കെ ദിനേശൻ, കൂടത്താങ്കണ്ടി രവി, എം. രാമചന്ദ്രൻ, കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.