vkc
'ഇനി ഞാനൊഴുകട്ടെ' കാംപയിന്റെ ഭാഗമായി

കോഴിക്കോട് : നാടിന്റെ ജലസ്രോതസുകളായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' കാംപയിന് ബേപ്പൂരിൽ തുടക്കമായി. 6.5 കിലോമീറ്റർ വരുന്ന മുണ്ടകൻ തോടിനെ പുനരുജ്ജീവിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത് രാവിലെ എട്ടിന്
ജില്ലാതല ഉദ്ഘാടനം വി.കെ.സി മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എസ്.സാംബശിവറാവു , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ് ജയശ്രീ, കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ കൃഷ്ണകുമാരി , കൗൺസിലർമാർ , കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് പി. ഷജിൽ കുമാർ , കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ പ്രകാശൻ , ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വമിഷൻ, ഇറിഗേഷൻ, ഫയർഫോഴ്‌സ്, പൊലീസ്, കുടുംബശ്രീ , റസിഡൻസ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.