കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി മഹാവിഷ്ണു ക്ഷേത്രം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. കുന്ദമംഗലം മണ്ഡലത്തിൽ നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഉദ്ഘാടനം നടത്തിയത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, വാർഡ് മെമ്പർ എം. ഉഷാദേവി, കെ. ഇമ്പിച്ചിക്കോയ, സി.ടി. യൂസഫ്, എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.