കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് നടത്തിയ ജില്ലാതല മിനിക്കഥാമത്സരത്തിന്റെ സമ്മാനദാനവും മിനിക്കഥ ശില്പശാലയും സംഘടിപ്പിച്ചു. എഴുത്തുകാരൻ പ്രദീപ് രാമനാട്ടുകര ഉദ്ഘാടനം ചെയ്തു . യുവ എഴുത്തുകാരായ ഉമശ്രീ , രേഷ്മ അക്ഷരി , റെജുല അബു, നമിത സേതുകുമാർ , മൈമൂനാസ് വെള്ളിമാടുകുന്ന് , വി.ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ശൈലേഷ് സ്വാഗതവും വനിതാവേദി കൺവീനർ സബിത ഗിരീഷ് നന്ദിയും പറഞ്ഞു.