കുറ്റ്യാടി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് 23ന് ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കാലത്ത് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ നിന്നും ജില്ല, സംസ്ഥാന നേതാക്കൾ സ്വീകരിച്ച് കാലത്ത് 10.30ന് വടകര കോട്ടപറമ്പിലെ സ്വീകരണത്തിന് ശേഷം 12 മണിക്ക് കുറ്റ്യാടിയിൽ എത്തിചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുതിയ കുറ്റ്യാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻഡിലേക്ക് ആനയിക്കുകയും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുത്തു സംസാരിക്കുമെന്ന് കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാമദാസ് മണലേരി, മണ്ഡലം പ്രസിഡന്റ് എം. കെ. രജീഷ്, സ്വാഗത സംഘം ചെയർമാൻ, കെ. പ്രകാശൻ, ഉത്തരമേഖല വൈസ് പ്രസിഡന്റ് ടി.കെ പ്രഭാകരൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഒ.പി.മഹേഷ്, ടി.വി ഭരതൻ, സി.പി.വിപിൻ ചന്ദ്രൻ എന്നിവർ പറഞ്ഞു.