1

കുറ്റ്യാടി: 'നാടുണരാൻ നന്മ പുലരാൻ' പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് രണ്ടു മുതൽ ആറു വരെ നടത്തുന്ന യുവയാത്രയ്ക്ക് ഒരുക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പദയാത്രയുടെ രജിസ്‌ട്രേഷൻ നിയോജക മണ്ഡലം യുവയാത്ര രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ സി.കെ നാസർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോളി ബാഫഖി സൗധത്തിൽ നടന്ന യോഗത്തിൽ മണ്ഡലം ട്രഷറർ എ.എഫ് റിയാസ് അദ്ധ്യക്ഷത വഹിച്ചു . അജ്മൽ തങ്ങൾസ് , ടി സബീൽ, സി.കെ റാഷിദ്, സി. ഫാസിൽ , ചാത്തോത്ത് നൗഷാദ്, കെ.സുനീർ , വി.വി സഫീർ, വി.പി മുഹമ്മദ് റാഷിക്, മശ്ഹൂർ എന്നിവർ പ്രസംഗിച്ചു.