
വടകര: ചിത്രപ്രദർശനത്തോടെ മുനിസിപ്പൽ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.അമേരിക്കയിലെ ജാക്ക് സൺ പുള്ള് ഓഫ് അവാർഡ്, കേരള ലളിതകലാ അക്കാദമിയുടെ ഹോണറബിൾ മെൻഷൻ അവാർഡ് ജേതാവും നിരവധി ദേശീയ അന്തർദേശീയ പുരസ്കാര ജേതാവുമായ ഷിനോജ് അക്കരപ്പറമ്പിലിന്റെ ബർത്ത് ആൻഡ് റീ ബർത്ത് എന്ന 124 ചിത്രങ്ങളുടെ സോളോ ചിത്രപ്രദർശനത്തോടെയായിരുന്നു ഉദ്ഘാടനം. മിനി ഓഡിറ്റോറിയം, 150 ഓളം പേർക് സൗകര്യപ്രദമായിരുന്ന് പരിപാടികൾ ആസ്വദിക്കാൻ ഏയർ കണ്ടീഷൻ ചെയ്ത ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ് എന്നിവ കൂടാതെ വാന നിരീക്ഷണത്തിനും വാട്ടർ സ്പോട്സിനും സംവിധാനങ്ങളും ചെയ്തു വരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പികെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. കെ വനജ, എം ബിജു, സജീവ് കുമാർ, കൗൺസിലർമാരായ എ പ്രേമകുമാരി, വി. കെ അസീസ്, സി. ഡി. എസ്ചെയർമാൻ കെ. കെ മിനി, ഹരിയാലി പ്രസിഡണ്ട് കെ അനില എന്നിവർ സംസാരിച്ചു