
കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്തിനെ രൂക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ.
മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ആലോചിക്കാതെയാണ് കെ.എസ്.ഐ.എൻ.സി കരാറിന് ശ്രമിച്ചത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമാണിത്. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ബോധം വേണ്ടേ? 400 ട്രോളറുകൾ നിർമ്മിക്കുമെന്നൊക്കെയുള്ള ധാരണ എന്തടിസ്ഥാനത്തിലാണ് ?.
വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.