കുറ്റ്യാടി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2021, 22 വർഷങ്ങളിലേക്ക് 3.70 കോടി വരവും 3.62 ചെലവും കണക്കാക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു.
യുവത്വത്തിനും.കാർഷിക, വ്യവസായ മേഖല, പാർപ്പിടം, പട്ടികജാതി പട്ടികവർഗ്ഗം, ആരോഗ്യം, പാലിയേറ്റീവ് മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്. കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അവതരിപ്പിച്ചു. സേവന മേഖലക്ക് 52% ഉൽപ്പാദന മേഖലയ്ക്ക് 33% നീക്കിവെച്ചു. കളി സ്ഥലം വാങ്ങൽ, വയോജന സൗഹൃദം, അംഗനവാടി സ്മാർട്ട് പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിന തൊഴിൽ ഉറപ്പു വരുത്തൽ തുടങ്ങിയവയ്ക്കും മുൻഗണന നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ലീല, എം.പി കുഞ്ഞിരാമൻ, ലീബ സുനിൽ, കെ.സി മുജീബ് റഹ്മാൻ, ടി.പി വിശ്വൻ, ഒ.ടി.നഫീസ, വി.കെ റീത്ത, ഒ.പി.ഷിജിൽ തുടങ്ങിയവർ പ്രസംഗിച്ചു.