vellayil
വെള്ളയിൽ മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി ജെ.മേഴ്‌സികുട്ടി അമ്മ ശിലാഫലകം അനാഛാദനം ഉദ്ഘാടനം ചെയ്യുന്നു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ വെള്ളയിൽ മത്സ്യബന്ധന
തുറമുഖം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രത്യക്ഷമായി 10,000 പേർക്കും പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 ടൺ അധിക മത്സ്യോത്പാദനം ഇവിടെ ഉണ്ടാവും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് 75 കോടിയോളം രൂപ ചെലവിലാണ് വെള്ളയിൽ മത്സ്യബന്ധന തുറമുഖം പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിച്ചു. ഹാർബറിൽ പുറമേ നിന്നുള്ള മത്സ്യവിൽപ്പന നടക്കില്ലെന്നും ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം മാത്രമെ ഇനി മുതൽ വിൽക്കാൻ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.കെ രാഘവൻ എം.പി, എ.പ്രദീപ് കുമാർ എം.എൽ.എ, മേയർ ബീന ഫിലിപ്പ്,​ കൗൺസിലർ സി.പി സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.