കോഴിക്കോട്: പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ശുചീകരണ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ നൂറ്റിപന്ത്രണ്ടാം ദിനം എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സി.രവീന്ദ്രൻ, പി.എം അബ്ദുറഹ്മാൻ,കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്) ജില്ലാ പ്രസിഡന്റ് പി.ടി.ജനാർദ്ദനൻ, ഐ.എൻ.ടി.യു.സി ജില്ലാ ജന:സെക്രട്ടറി എം.ടി സേതുമാധവൻ, മനുഷ്യാവകാശ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ്, പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലട,ഐ.എൻ.ടി.യു.സി സെക്രട്ടറി വിബീഷ് കമ്മനകണ്ടി,സമരസമിതി നേതാക്കളായ കെ.സി പ്രവീൺകുമാർ, കെ.വിജയ നിർമ്മല, ടി.സുഭിത, വി.പി ബാലൻ എന്നിവർ പ്രസംഗിച്ചു.