kunnamangalam-news
പുള്ളന്നൂർ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് അനുവദിച്ച ആംബുലൻസ് പി.ടി.എ റഹീം എം.എൽ.എ കൈമാറുന്നു

കുന്ദമംഗലം: പുള്ളന്നൂർ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന് പി.ടി.എ റഹീം എം.എൽ.എ ആംബുലൻസ് നൽകി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 17 ലക്ഷം ലക്ഷം രൂപ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് നൽകിയത്. സ്പർശം പരിസരത്ത് ട്രസ്റ്റ് ഭാരവാഹികൾക്ക് എം.എൽ.എ വാഹനം കൈമാറി. ടി ഫരീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ഡോ. എ.കെ അബ്ദുൽ ഖാദർ, ഷമീർ കുന്ദമംഗലം, അഡ്വ. വി.പി.എ സിദ്ധിഖ്, സി.കെ മഹമൂദ്, ഇ.പി.എം കോയ, ടി.കെ.പി അബൂബക്കർ, എൻ ഹമീദ്, വി.പി രാജീവ് പണിക്കർ, സംഗമം മജീദ്, ഇർഷാദ് നൂറാനി, എ ജാബിർ, സലാം കല്ലായി, വി.പി അക്ഷയ്, സൽമാൻ മുണ്ടോട്ട് എന്നിവർ പ്രസംഗിച്ചു. എൻ.പി മുഹമ്മദ് സ്വാഗതവും ടി അബ്ദുസലാം നന്ദിയും പറഞ്ഞു.