കുറ്റ്യാടി : കുറ്റ്യാടി പ്രസ് ഫോറം ജോയിന്റ് സെക്രട്ടറി ആർ.കെ.സുഗുണന്റെ വാഹനം നശിപ്പിച്ചവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാടി പ്രസ് ഫോറം ബന്ധപെട്ടവരോട് ആവശ്യപെട്ടു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ട് മുറ്റത്ത് നിർത്തിയ വാഹനമാണ് അർധരാത്രിയിൽ നശിപ്പിച്ചത്. ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. സി.വി മൊയ്തു അബ്ദുൾ റസാഖ്, പി.പി.ദിനേശൻ, കെ.സി.അബു, കെ.മുകുന്ദൻ, പി.സി രാജൻ.രഘുനാഥ് സി.പി, സമീർ പൂമുഖം ,യു കെ അർജുനൻ ,അജ്മമൽ അശ്രി, സഹൽതങ്ങൾ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എം അശ്രഫ് സ്വാഗതം പറഞ്ഞു.